ലൈബ്രറി സെമിനാർ-പ്രഭാഷണം : ഡോ.ഹുസൈൻ രണ്ടത്താണി

ലൈബ്രറി സെമിനാര്‍
2014 ജനുവരി 25 ശനി വൈകിട്ട് 5 മണി നെല്ലിക്കുഴിയില്‍
പ്രഭാഷണം – ഡോ.ഹുസൈന്‍ രണ്ടത്താണി

നമ്മുടെ ഗ്രന്ഥശാലക്ക് താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം വീണ്ടും ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഈ വേളയില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവുറ്റതാക്കി തീര്‍ക്കേണ്ടതുണ്ട്. ആനുകാലിക വിഷയങ്ങളില്‍ നമ്മള്‍ നടത്തിവരാറുള്ള പ്രഭാഷണ പരമ്പരകളുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ.ഹുസൈന്‍ രണ്ടത്താണി നിര്‍വ്വഹിക്കുകയാണ്. കേരളീയ നവോത്ഥാനവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന ഈ പ്രഭാഷണ പരിപാടിയിലേക്ക് എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
കാര്യപരിപാടി
സ്വാഗതം - പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, യുഗദീപ്തി ഗ്രന്ഥശാല)
അദ്ധ്യക്ഷന്‍ - ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കോതമംഗലം)
പ്രഭാഷണം - ഡോ.ഹുസൈന്‍ രണ്ടത്താണി (പ്രിന്‍സിപ്പാള്‍ MES KVM കോളേജ്, വളാഞ്ചേരി)
വിഷയം - കേരളീയ നവോത്ഥാനവും ന്യൂനപക്ഷങ്ങളും
കൃതജ്ഞത – എം.കെ.ബോസ് (സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല)
പ്രഭാഷണം: ഡോ.ഹുസൈൻ രണ്ടത്താണി 

അദ്ധ്യക്ഷൻ: സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ, കോതമംഗലം)
 സ്വാഗതം: പി.കെ.ബാപ്പുട്ടി (പ്രസിഡന്റ്, ഗ്രന്ഥശാല)