വേലായുധന്‌സാര്‍ സ്മാരാക പെയിന്റിംഗ് - ക്വിസ്സ് മത്സരം 2013 വിജയികൾ



 വേലായുധന്‌സാര്‍ സ്മാരാക പെയിന്റിംഗ് - ക്വിസ്സ് മത്സരം 2013 വിജയികൾ

 

     നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വേലായുധൻസാറിന്റെ ഏഴാമത് അനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന താലൂക്ക്തല ചിത്രരചനാ മ്ത്സരം നടത്തി.  ഗ്രന്ഥശാല  പ്രസിഡന്റ് പി.കെ.ബാപ്പുട്ടി, സെക്രട്ടറി എം.കെ.ബോസ്, ടി.കെ.ശിവൻ, എൻ.ഉപേന്ദ്ര പൈ, എൻ.ബി.ജമാൽ, കെ.എസ്.ഷാജഹാൻ,മോഹൻ ദാസ് മാസ്റ്റർ, പി.കെ.അബൂബക്കർ മാസ്റ്റർ എവന്നിവർ നേതൃത്വം നൽകി
     യുവ മജീഷ്യൻ സുമേഷ് നെല്ലിക്കുഴി കുട്ടികൾക്കായി മാജിക്ക് അവതരിപ്പിച്ചു


വിജയികൾ

എൽ.പി.വിഭാഗം

ഒന്നാം സ്ഥാനം : അശ്വിൻ രമേഷ് (ജി.എൽ.പി.സ്കൂൾ കോഴിപ്പിള്ളി)

രണ്ടാം സ്ഥാനം : വിഷ്ണു നന്ദൻ (ശോഭന ഇ.എം.എച്ച്.എസ്. കോതമംഗലം)

മൂന്നാം  സ്ഥാനം : അദ്വൈത് രമേഷ് (ജി.എൽ.പി.സ്കൂൾ കോഴിപ്പിള്ളി)

യു.പി.വിഭാഗം

ഒന്നാം സ്ഥാനം : ആഞ്ജന വി.ആർ. (ശോഭന ഇ.എം.എച്ച്.എസ്. കോതമംഗലം)

രണ്ടാം സ്ഥാനം : അമൽ ബാലകൃഷ്ണൻ (ശോഭന ഇ.എം.എച്ച്.എസ്. കോതമംഗലം)

മൂന്നാം  സ്ഥാനം : അശ്വൻ വിജയൻ (ശോഭന ഇ.എം.എച്ച്.എസ്. കോതമംഗലം)

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം : അഞ്ജിതാദേവി (സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്. കോതമംഗലം)

രണ്ടാം സ്ഥാനം : അർച്ചന രവി (ശോഭന ഇ.എം.എച്ച്.എസ്. കോതമംഗലം)

മൂന്നാം  സ്ഥാനം : അനന്തു ടി.എസ്. (മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം)

പ്രിയ കവി ഡി.വിനയചന്ദ്രന് ആദാരാഞ്ജ ലികള്‍

പ്രിയ കവി ഡി.വിനയചന്ദ്രന്  ആദാരാഞ്ജ ലികള്‍

പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അന്ത്യം. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു. അവിവാഹിതനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ആണ് ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുധവും, മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുധാനന്തര ബിരുധവും നേടി. വിവിധ കലാലയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. എം.ജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്യാപകനായും ജോലി നോക്കി. 

കവിത : വന്ദനം