യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വേലായുധന്‍സാറിന്റെ അനുസ്മരണ പരിപാടികളുടെ സമാപനം 2012 മെയ് 20 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല അങ്കണത്തില്‍ വച്ച് നടക്കും. അനുസ്മരണ പരിപാടികളുടെ ഭാഗമായി നടന്ന താലൂക്ക് തല ക്വിസ് - പെയിന്റിംഗ് മത്സരങ്ങളുടെ സമ്മാന വിതരണം, അനുസ്മരണ പ്രഭാഷണം, പ്രൊഫ. കെ.ഇ.എന്‍-ന്റെ "നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും”എന്ന വിഷയത്തിലുള്ള പ്രഭാഷണം എന്നിവയുണ്ടാവും.